ad
Deshabhimani

ഫാസ്‌ടാഗ് ഉപഭോക്താക്കൾക്ക് ആശ്വാസം; കാറുകൾക്കുള്ള കെവൈവി നിർത്തലാക്കുന്നു

Fastag.jpg
വെബ് ഡെസ്ക്

Published on Jan 02, 2026, 06:13 PM | 1 min read

ന്യൂഡൽഹി: ദേശീയ പാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമായി എൻഎച്ച്എഐ പുതിയ പരിഷ്കാരം പ്രഖ്യാപിച്ചു. കാറുകൾക്കും മറ്റ് സ്വകാര്യ വാഹനങ്ങൾക്കും (കാർ/ജീപ്പ്/വാൻ വിഭാഗം) പുതിയ ഫാസ്‌ടാഗുകൾ അനുവദിക്കുമ്പോൾ നിലവിലുണ്ടായിരുന്ന 'നോ യുവർ വെഹിക്കിൾ' (കെവൈവി) നടപടികൾ ഫെബ്രുവരി ഒന്നുമുതൽ നിർത്തലാക്കാൻ തീരുമാനിച്ചു.


ഫാസ്‌ടാഗ് ആക്ടിവേറ്റ് ചെയ്തതിന് ശേഷം ഉപഭോക്താക്കൾ നേരിടുന്ന അനാവശ്യ തടസ്സങ്ങളും രേഖകൾ സമർപ്പിക്കുന്നതിലെ കാലതാമസവും ഒഴിവാക്കാനാണ് ഈ നടപടി. പുതിയ ഉത്തരവ് പ്രകാരം, ഫെബ്രുവരി ഒന്നു മുതൽ വിതരണം ചെയ്യുന്ന ഫാസ്‌ടാഗുകൾക്ക് ആക്ടിവേഷന് ശേഷമുള്ള കെവൈവി വെരിഫിക്കേഷൻ ആവശ്യമില്ല.


നിലവിൽ ഫാസ്‌ടാഗ് ഉപയോഗിക്കുന്നവർക്കും ഇത് ബാധകമാണ്. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ പതിവ് കെവൈവി നടപടികൾ നിർബന്ധമാകില്ല. എന്നാൽ തെറ്റായ രീതിയിലുള്ള ടാഗ് വിതരണം, ടാഗ് ദുരുപയോഗം ചെയ്യൽ തുടങ്ങിയ പരാതികൾ ലഭിക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പരിശോധന നടത്തും.


വാഹന ഉടമകൾക്ക് ആശ്വാസമേകുന്നതിനൊപ്പം തന്നെ സിസ്റ്റത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും എൻഎച്ച്എഐ ശക്തമാക്കിയിട്ടുണ്ട്. പുതിയ ഫാസ്‌ടാഗുകൾ ആക്ടിവേറ്റ് ചെയ്യുന്നതിന് മുമ്പ് ബാങ്കുകൾ 'വാഹൻ' ഡാറ്റാബേസ് വഴി നിർബന്ധമായും വാഹന വിവരങ്ങൾ പരിശോധിക്കണം.


ഓൺലൈൻ വഴി വാങ്ങുന്ന ടാഗുകൾക്കും ഈ നിബന്ധന ബാധകമാണ്. വാഹൻ പോർട്ടലിൽ വിവരങ്ങൾ ലഭ്യമല്ലാത്ത അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമേ ആർസി ബുക്ക് ഉപയോഗിച്ചുള്ള പരിശോധന അനുവദിക്കൂ. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഫാസ്‌ടാഗ് നൽകുന്ന ബാങ്കുകൾക്കായിരിക്കും.


സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി ഹൈവേ യാത്ര സുഗമമാക്കുകയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home