ad
Deshabhimani

വിവാഹം കഴിഞ്ഞ് മടങ്ങിയ ദമ്പതികളെ തടഞ്ഞുനിർത്തി; വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി സുഹൃത്ത്

gunshot

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Feb 23, 2026, 09:15 AM | 1 min read

ഭുവനേശ്വർ : വിവാഹ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിർത്തി വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ബൊലാംഗീർ ജില്ലയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. യുവതിയുടെ സുഹൃത്താണ് തട്ടിക്കൊണ്ടുപോയത്.

ബൊലാംഗീർ സ്വദേശിയായ ഹരിബന്ധു പട്ടേലിന്റെയും യുവതിയുടെയും കാന്തമാലിലേക്ക് പോയിരുന്നു. വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി, വധുവും വരനും കുടുംബാംഗങ്ങളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ തർഭ റോഡിലെ ബദബന്ധയ്ക്ക് സമീപത്തുവച്ചാണ് യുവതിയുടെ സുഹൃത്ത് വാഹനം തടഞ്ഞുനിർത്തിയത്.


ഇയാൾ മറ്റ് രണ്ട് പേർക്കൊപ്പം വരനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വധുവിനെ ബലമായി കൂട്ടിക്കൊണ്ടുപോയതായാണ് പരാതി. സംഭവത്തിന് ശേഷം വരനും കുടുംബവും തർഭ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പ്രതിയെയും യുവതിയെയും കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home