ad
Deshabhimani

ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ മണ്ണിനടിയിൽ ജീവനോടെ പെൺകുഞ്ഞ്‌; രക്ഷകനായി ആട്ടിടയൻ

newbrom.
വെബ് ഡെസ്ക്

Published on Sep 15, 2025, 02:07 PM | 1 min read

ബറേലി: യുപിയിൽ മണ്ണിനടിയിൽ ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ പെൺകുഞ്ഞിനെ ജീവനോടെ കണ്ടെത്തി. പാലത്തിന്‌ താഴെ ഭാഗത്ത്‌ നിന്ന്‌ കരച്ചിൽ കേട്ടെത്തിയ ആട്ടിയനാണ് 10–15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചത്. ബറേലിയിലെ ഷാജഹാൻപുരിലെ ബഹ്ഗുൽ നദീതീരത്താണ്‌ സംഭവം.


മൺകൂനയ്ക്കുള്ളിൽനിന്ന്‌ പുറത്തേക്ക് നീണ്ട കുഞ്ഞിന്റെ കൈ ഒഴികെ ബാക്കി ശരീരഭാഗങ്ങളെല്ലാം കുഴിച്ചിട്ട നിലയിലായിരുന്നുവെന്നും പുറത്തെടുക്കുമ്പോൾ ഉറുമ്പുകൾ പൊതിഞ്ഞ അവസ്ഥയിലായിരുന്നു കുഞ്ഞെന്നും ഇയാൾ പറഞ്ഞു.


സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല. കുഞ്ഞിനെ കുഴിച്ചിട്ടവർ ശ്വാസം എടുക്കുന്നതിനുള്ള വിടവ് ഇട്ടിരുന്നതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടുമെന്നും ജയ്തിപുർ പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home