ad
Deshabhimani

നടുക്കുന്ന ക്രൂരത; നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി, രക്ഷപ്പെടുത്തിയത് സ്കൂൾ കുട്ടികൾ

newborn murder
വെബ് ഡെസ്ക്

Published on Apr 30, 2026, 03:31 PM | 1 min read

ഷില്ലോങ്: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മേഘാലയയിലാണ് നടക്കുന്ന സംഭവം. റി-ഭോയ് ജില്ലയിൽ മഹാതി പ്രദേശത്താണ് നവജാതശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടത്. കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പിന്നാലെ പ്രദേശവാസികൾക്കിടയിൽ വ്യാപകമായ പ്രതിഷേധവും ആശങ്കയും ഉയർന്നു.


പ്രദേശത്തുകൂടി പോയ ഒരു കൂട്ടം സ്കൂൾ കുട്ടികളാണ് കുഞ്ഞിനെ കുഴിച്ച് മുടിയത് കണ്ടെത്തിയത്. അസാധാരണമായ എന്തോ ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടികൾ ഉടൻ തന്നെ കുഞ്ഞിനെ മഹാതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നു.


പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ നോങ്പോയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ബിഎൻഎസ് സെക്ഷൻ 93, ജുവനൈൽ ജസ്റ്റിസ് ആക്ട് (JJ Act) സെക്ഷൻ 75 എന്നിവ പ്രകാരമാണ് കേസ്. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home