ad
Deshabhimani

നവി മുംബൈയിൽ നവജാത ശിശുവിനെ കുട്ടയിലാക്കി വഴിയിൽ ഉപേക്ഷിച്ചു; ഒപ്പം ക്ഷമാപണ കുറിപ്പും

newborn navi mumbai
വെബ് ഡെസ്ക്

Published on Jun 29, 2025, 03:17 PM | 1 min read

മുംബൈ: നവി മുംബൈയിൽ നവജാത ശിശുവിനെ പ്ലാസ്റ്റിക് കുട്ടയിലാക്കി വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിനൊപ്പം മാതാപിതാക്കളുടെ ക്ഷമാപണക്കുറിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിനെ വളർത്താൻ കഴിയില്ലെന്നാണ് കുറിപ്പിലുള്ളത്.


നവി മുംബൈയിലെ പൻവേൽ പ്രദേശത്തെ തക്ക കോളനിയിലാണ് സംഭവം. ശനിയാഴ്ച റോഡരികിൽ ഒരു കുട്ടയിൽ കുഞ്ഞിനെ കണ്ടതായി പ്രദേശവാസിയാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ശിശോരോ​ഗ വിദ​ഗ്ധന്റെ അടുത്തെത്തിച്ചു.


കുഞ്ഞ് സുഖമായി ഇരിക്കുന്നതായും രക്ഷിതാക്കൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. നവജാതശിശുവിനെ വഴിയിൽ ഉപേക്ഷിച്ചതിന് ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം പൻവേൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home