പുതിയ ആദായനികുതി നിയമം വിജ്‌ഞാപനം ചെയ്‌തു


സ്വന്തം ലേഖകൻ
Published on Aug 22, 2025, 08:36 PM | 1 min read
ന്യൂഡൽഹി: പുതിയ ആദായനികുതി നിയമം കേന്ദ്രസർക്കാർ വിഞ്‌ജാപനം ചെയ്‌തു. അറുപത് വർഷം പഴക്കമുള്ള പഴയ നിയമത്തിന് പകരമായാണ് പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ നിയമമന്ത്രാലയമാണ് പുതിയ നിയമം വിജ്‌ഞാപനം ചെയ്‌തത്. 2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
വ്യക്തികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലേക്ക് വരെ കടന്നുകയറാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന പുതിയ ആദായനികുതി ബിൽ ചർച്ച പോലും കൂടാതെയാണ് പാർലമെന്റ് പാസാക്കിയത്. സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേർഡും മറ്റും ലഭ്യമല്ലെങ്കിൽ ബലമായി തുറക്കാനുള്ള അധികാരവും പുതിയ നിയമം ഉദ്യോഗസ്ഥർക്ക് നൽകുന്നു. പഴയ നിയമത്തിലെ വ്യവസ്ഥകൾ പുതിയ നിയമത്തിൽ പകുതിയായി കുറഞ്ഞിട്ടുണ്ട്. അസസ്‌മെന്റ് ഇയർ, പ്രീവിയസ് ഇയർ തുടങ്ങിയ പ്രയോഗങ്ങൾ പുതിയ നിയമത്തിലില്ല. പകരം ടാക്‌സ് ഇയർ എന്ന പ്രയോഗം മാത്രമാകും ഉണ്ടാവുക.









0 comments