ad
Deshabhimani

ബിജെപിയെ വളർത്തുന്നത് കോൺ​ഗ്രസ്; അവരെ ഒരിക്കലും വിശ്വസിക്കരുത്: ഉദയനിഥി സ്റ്റാലിൻ

Udhayanidhi Stalin

ഉദയനിഥി സ്റ്റാലിൻ

വെബ് ഡെസ്ക്

Published on May 24, 2026, 03:04 PM | 1 min read

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം വന്നതിന് പിന്നാലെ തമിഴ്നാട്ടിൽ അധികാരത്തിനായി മറുകണ്ടം ചാടിയ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് ഉദയനിഥി സ്റ്റാലിൻ. ഡിഎംകെയുടെ ബലത്തിൽ ജയിച്ച കോൺ​ഗ്രസ് ഒരു നന്ദിപോലും പറയാതെയാണ് അധികാരത്തിനുവേണ്ടി പദവിക്ക് വേണ്ടി പോയത്. ഇനി ഒരിക്കലും കോൺ​ഗ്രസിനെ വിശ്വസിക്കുകയോ അടുപ്പിക്കുകയോ ചെയ്യരുതെന്നും ഉദയനിഥി പറഞ്ഞു.


'കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരെ ജയിപ്പിക്കാന്‍ സാധിച്ചത് ഡിഎംകെ പ്രവര്‍ത്തകരുടെ ബലത്തിലാണ്. എന്നാൽ കോൺ​ഗ്രസ് സ്ഥനങ്ങള്‍ക്ക് വേണ്ടി ഞങ്ങളെ അറിയിക്കാതെ മുന്നണി വിട്ടു. ഇനി ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുത്. ഞങ്ങളുടെ അടുത്തേക്ക് ഇനി അടുപ്പിക്കുകയില്ല. തമിഴ്‌നാട്ടിലെ ജനങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കും'- ഡിഎംകെ യോ​ഗത്തിൽ ഉദയനിഥി പറഞ്ഞു.


ബിജെപിയെ സഹായിക്കുന്ന കോൺ​ഗ്രസ് നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 'ഞാൻ കരുതിയിരുന്നത് ബിജെപിയെ വളർത്തുന്നത് അമിത് ഷായും, മോദിയും ആണന്നാണ്. പക്ഷേ ഇപ്പോഴാണ് മനസ്സിലായത് അത് കോൺഗ്രസ് ആണെന്ന്.'- ഉദയനിഥി പറഞ്ഞു.


വിയജ്‍യുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിൽ, ​ഗവർണർ വഴി ഭരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ തടയിടാൻ സിപിഐ എമ്മും സിപിഐയും പുറത്തുനിന്ന് പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, സർക്കാരിന്റെ ഭാ​ഗമാകാനുള്ള ടിവികെയുടെ ക്ഷണത്തെ നിരസിക്കുകയും ഡിഎംകെയ്ക്കൊപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം ഡിഎംകെ സഖ്യത്തിനൊപ്പം നിന്ന് വിജയിച്ച കോൺ​ഗ്രസും മുസ്ലീംലീ​ഗും ടിവികെ മന്ത്രിസഭയുടെ ഭാ​ഗമാകാനാണ് തീരുമാനിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home