നീറ്റ് പിജി : ഹർജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും

ന്യൂഡൽഹി
നീറ്റ് പിജി പരീക്ഷ രണ്ട് ഷിഫ്റ്റായി നടത്താനുള്ള ദേശീയ പരീക്ഷാ ബോർഡി (എൻബിഇ)ന്റെ തീരുമാനത്തിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഒന്നോ രണ്ടോ ദിവസത്തിനകം ഹർജി കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് എന്നിവരുടെ ബെഞ്ച് തിങ്കളാഴ്‌ച ഹർജിക്കാരോട് പറഞ്ഞു.
ജൂൺ 15-ന് പരീക്ഷ നടത്തി ജൂലൈ 15-ന് ഫലം പ്രഖ്യാപിക്കുമെന്നതിനാലാണ് അടിയന്തരമായി പരിഗണിക്കുന്നത്. കോടതി എൻബിഇ, ദേശീയ മെഡിക്കൽ കൗൺസിലിൽ, ആരോഗ്യമന്ത്രാലയം എന്നിവയുടെ മറുപടി തേടി.










0 comments