ad
Deshabhimani

print edition നീറ്റ് ചോദ്യചോര്‍ച്ച: അധ്യാപികയെ 
കസ്റ്റഡിയിൽ വിട്ടു

CBI Manisha Gurunath Mandhare

മനീഷ ഗുരുനാഥ്‌ മന്ധാരെ

വെബ് ഡെസ്ക്

Published on May 18, 2026, 12:03 AM | 1 min read

ന്യൂഡൽഹി: നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയിൽ അറസ്റ്റിലായ എൻടിഎയിലെ അധ്യാപിക മനീഷ ഗുരുനാഥ്‌ മന്ധാരെയെ 14 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ട്‌ കോടതി. ഡൽഹി റ‍ൗസ്‌ അവന്യ‍ു കോടതിയുടേതാണ്‌ നടപടി.


പുണെയിൽ നിന്ന്‌ അറസ്റ്റുചെയ്ത മനീഷയെ ഞായറാഴ്‌ച പുലർച്ചെ ഒരുമണിയോടെയാണ്‌ ഡൽഹിയിലെത്തിച്ചത്‌. പരീക്ഷയിലെ ബയോളജി ചോദ്യപേപ്പറുകൾ മനീഷ ചോർത്തിയെന്നാണ്‌ സിബിഐ കണ്ടെത്തൽ. അറസ്റ്റിലായ പുണെയിൽ തന്നെയുള്ള മനീഷ വാഗ്‌മോരയുമായി ചേർന്ന്‌ ഇവർ ചോദ്യങ്ങൾ ലക്ഷങ്ങൾ വാങ്ങി വിദ്യാർഥികൾക്ക്‌ നൽകുകയായിരുന്നു.


അറസ്റ്റിലായ കെമിസ്‌ട്രി അധ്യാപകൻ പി വി കുൽക്കർണിയും മനീഷ വാഗ്‌മോരയുമായി ചേർന്നാണ്‌ ചോദ്യങ്ങൾ വിറ്റത്‌. കേസിൽ ഇതുവരെ ഒൻപത്‌ പേരാണ്‌ അറസ്റ്റിലായത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home