ad
Deshabhimani

നോട്ട് നിരോധനം മുതൽ തുടങ്ങിയ വീഴ്ച

രൂപ ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിൽ, 61പൈസ കുറഞ്ഞ് 91.58ൽ

indian rupee 25
വെബ് ഡെസ്ക്

Published on Jan 21, 2026, 02:43 PM | 1 min read

മുംബൈ:ബുധനാഴ്ചത്തെ വ്യാപാരത്തിൽ അമേരിക്കൻ കറൻസിക്കെതിരെ രൂപയുടെ മൂല്യം 61പൈസ ഇടിഞ്ഞ് 91.58എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.രൂപയുടെ മൂല്യശോഷണത്തെ കുറിച്ചുള്ള ഇതുവരെയുള്ള പ്രവചനങ്ങളും നില മെച്ചപ്പെടുത്തിയേക്കുമെന്ന പ്രതീക്ഷകളും എല്ലാം തകര്‍ത്താണ് വീഴ്ച.


ഇന്റർബാങ്ക് വിദേശ വിനിമയത്തിൽ,രൂപയുടെ മൂല്യം 91.05ൽ തുറന്നപ്പോൾ ഗ്രീൻബാക്കിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയായ 91.58ൽ വ്യാപാരം ആരംഭിച്ചു.മുൻ ക്ലോസിനേക്കാൾ 61പൈസ കുറഞ്ഞു.


ചൊവ്വാഴ്ച തന്നെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഇടിഞ്ഞ് 90.97എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തിയിരുന്നു.


2025ഡിസംബർ 16ന്,രൂപയുടെ മൂല്യം 91.14എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലും 90.93എന്ന ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിലയിലും എത്തി.വീഴ്ചയുടെ പ്രവണത ഇപ്പോഴും തുടരുകയുമാണ്.


RUPEE DECLINE GRAPH രൂപയുടെ തകര്‍ച്ച 2016 മുതൽ


2016-ലെ നോട്ടുനിരോധനത്തിന് തുടര്‍ച്ചയായാണ് ഇന്ത്യൻ രൂപ ഏറ്റവും ദുര്‍ബലമായത്. അതുവരെ ഡോളിറിനെതിരെ 67 എന്ന നിലയിൽ നിന്നും 71 എന്ന നിരക്കിലേക്ക് കൂപ്പ് കുത്തി. 2014 മുതൽ തുടര്‍ച്ചയായ വീഴ്ചയാണ് കാണിക്കുന്നത്.


1992-ന് ശേഷം രൂപ


  • 1992-ൽ 1 USD = 25.92 INR

  • 2004-ൽ 45.32 INR

  • 2014-ഓടെ 62.33 INR

  • 2016 ഫെബ്രുവരിയിൽ 68.80 INR

  • 2021-ൽ ഏകദേശം 74.57 INR







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home