print edition തൊഴിലില്ലായ്‌മാ നിരക്ക് ഉയരുന്നു

ന്യൂഡൽഹി : രാജ്യത്തെ തൊഴിലില്ലായ്‌മാ നിരക്ക് മാർച്ചിലെ 5.1 ശതമാനത്തിൽ നിന്നും ഏപ്രിലിൽ 5.2 ശതമാനത്തിലെത്തി. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം നഗരമേഖലകളിൽ 6.5 ശതമാനവും ഗ്രാമങ്ങളിൽ 4.6 ശതമാനവുമാണ് തൊഴിലില്ലായ്‌മാ നിരക്ക്. തൊഴിൽ പങ്കാളിത്ത നിരക്ക് മാർച്ചിൽ 55.4 ശതമാനമായിരുന്നത് ഏപ്രിലിൽ 55 ശതമാനമായി. കഴിഞ്ഞവർഷം ഏപ്രിലിൽ 55.6 ശതമാനമായിരുന്നു തൊഴിൽ പങ്കാളിത്ത നിരക്ക്.
ഗ്രാമങ്ങളിൽ 57.5 ഉം നഗരങ്ങളിൽ 50.1 ഉം ശതമാനമാണ് തൊഴിൽ പങ്കാളിത്ത നിരക്ക്. സ്‌ത്രീകളിലെ തൊഴിൽ പങ്കാളിത്ത നിരക്ക് 33.9 ശതമാനമാണ്. തൊഴിലാളി– ജനസംഖ്യാ അനുപാതം 52.2 ശതമാനമാണ്. കഴിഞ്ഞ ഏപ്രിലിൽ ഇത് 52.8 ശതമാനമായിരുന്നു. നഗരങ്ങളിൽ 46.8 ശതമാനവും ഗ്രാമങ്ങളിൽ 54.9 ശതമാനവുമാണ് തൊഴിലാളി– ജനസംഖ്യാ അനുപാതം.










0 comments