Deshabhimani

print edition എൻസിഇആർടി പാഠപുസ്‌തകം പറയുന്നു; ‘രാജാവിന്‌ ദേവി വാൾ കൊടുത്തു!’

NCERT.jpg
വെബ് ഡെസ്ക്

Published on Oct 01, 2026, 12:23 AM | 1 min read

ന്യൂ‍ഡൽഹി : എൻസിഇആർടി പാഠപുസ്‌തകത്തിൽ വീണ്ടും വിവാദ കൂട്ടിച്ചേർക്കലും ഒഴിവാക്കലും. ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകത്തിലാണ്‌ ചരിത്രവസ്‌തുതകൾ ഒഴിവാക്കി അന്ധ വിശ്വാസങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്‌. രാജാക്കൻമാർക്കും രാജ്ഞിമാർക്കും കാളി, ദുർഗ, ഭവാനി എന്നീ ദേവതകളിൽ നിന്നാണ്‌ വാൾ ലഭിച്ചതെന്ന്‌ പാഠപുസ്‌തകം പറയുന്നു.


ഫ്രഞ്ച്‌, റഷ്യൻ വിപ്ലവങ്ങളെ സംബന്ധിച്ചുള്ള പാഠഭാഗം പുസ്‌തകത്തിൽ നിന്ന്‌ ഒഴിവാക്കിയിട്ടുമുണ്ട്‌. പകരം, ഇന്ത്യയിലുണ്ടായ അധിനിവേശം സംബന്ധിച്ച വിവരങ്ങൾക്ക്‌ മുൻഗണന നൽകുന്നു. ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയാണ്‌ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌.

‘സമൂഹത്തെ മനസിലാക്കൽ: ഇന്ത്യയും ഇന്ത്യയ്‌ക്ക്‌ പുറത്തും– ഭാഗം 2’ (അണ്ടർസ്റ്റാൻഡിങ്‌ സൊസൈറ്റി: ഇന്ത്യ ആൻഡ്‌ ബിയോണ്ട്‌– പാർട്‌ 2) എന്ന സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകത്തിലാണ്‌ മാറ്റങ്ങളുള്ളത്‌.


‘ചെറുത്തുനിൽപ്പും അതിജീവനശേഷിയും’ (റെസിസ്റ്റൻസ്‌ ആൻഡ്‌ റെസീലിയൻസ്‌) എന്ന പാഠഭാഗത്തിൽ ഏഴാം നൂറ്റാണ്ടിലെ അധിനിവേശങ്ങളെ ചെറുത്തുനിൽക്കുന്ന ഘട്ടത്തിൽ രാജാക്കൻമാർക്കും രാജ്ഞിമാർക്കും ദേവിമാരിൽ നിന്ന്‌ വാൾ ലഭിച്ചുവെന്നാണുള്ളത്‌. ശിവജിക്ക്‌ തുൾജ ഭവാനി ദേവിയിൽ നിന്നാണ്‌ വാൾ കിട്ടിയതെന്ന്‌ വിശ്വസിക്കപ്പെടുന്നതായി പുസ്‌തകം പറയുന്നു.


യുദ്ധങ്ങളിലെ മതപാരന്പര്യത്തെ സംബന്ധിച്ചും വിവരിക്കുന്നുണ്ട്‌. പ്രാദേശിക വികാസം‍, മതപരമായ പ്രേരണ എന്നീ കാരണങ്ങളാണ്‌ ഇ‍ൗ അധിനിവേശങ്ങൾക്ക്‌ കാരണമെന്ന്‌ പുസ്‌തകത്തിൽ പറയുന്നു. സിഖ്‌ ഗുരുക്കൻമാർക്കെതിരായ ‘മുഗൾ ഭരണകൂടത്തിന്റെ ക്ര‍ൂരത’യെക്കുറിച്ചും പുസ്‌കത്തിലുണ്ട്‌.


പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ സംബന്ധിച്ചും പരാമർശമുണ്ട്‌. ഇന്ത്യ സ്വാതന്ത്ര്യം നേടിയ സമയത്തെ അധികാരക്കൈമാറ്റവുമായും ചെങ്കോലിനെ ബന്ധിപ്പിക്കുന്നു. 1947 ആഗസ്‌ത്‌ 15ന്‌ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തമിഴ്‌നാട്ടിലെ അധീനം സന്യാസിമാരിൽ നിന്ന്‌ ചെങ്കോൽ സ്വീകരിച്ചുവെന്നാണ്‌ പുസ്‌തകം പറയുന്നത്‌. ‘ഭരണാധികാരത്തിന്റെയും സദ്‌ഭരണത്തിന്റെയും സാംസ്‌കാരിക അടയാളം’ എന്നാണ്‌ ചെങ്കോലിനെ എൻസിഇആർടി വിശേഷിപ്പിക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home