ad
Deshabhimani

സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യമിടുന്ന എൻസിഡിസി ബിൽ

ncdc bill
വെബ് ഡെസ്ക്

Published on Aug 16, 2026, 10:04 PM | 1 min read

തിരുവനന്തപുരം: കേരളത്തിലടക്കം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട് എൻസിഡിസി ബിൽ പാസാക്കിയതെന്ന വിമർ‌ശനം വ്യാപകമാകുന്നു .എൻസിഡിസി സാമ്പത്തികസഹായം നൽകിയിരുന്നത് സംസ്ഥാന സർക്കാരുകൾ മുഖാന്തരമോ സഹകരണ ബാങ്കുകൾ വഴിയോ ആയിരുന്നു.


പുതിയ ഭേദഗതിയിലൂടെ സാമ്പത്തികസഹായം എൻസിഡിസിക്ക് നേരിട്ട് സഹകരണ സംഘങ്ങൾക്കോ മൂന്നാംകക്ഷികൾക്കോ നൽകാം. ഇത് അധികാരകേന്ദ്രീകരണത്തിനും സ്വജനപക്ഷപാതത്തിനും വഴിവയ്‌ക്കും. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായോ രാജ്യത്തെ എട്ടുലക്ഷം സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായോ കൂടിയാലോചന നടത്തിയിട്ടില്ലന്നതും കേന്ദ്രത്തിന്റെ ​ഗുരുതര വീഴ്ചയാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home