print edition പെട്രോൾ, ഡീസൽ വില കൂട്ടി നയാര

ന്യൂഡൽഹി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി ‘നയാര എനർജി.’ പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് മൂന്ന് രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില പ്രാബല്യത്തിൽ.
അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെയും ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളുടെയും വില ഉയർന്നതിനെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.
രാജ്യത്ത് ഏഴായിരത്തിലധികം ഇന്ധന വിൽപ്പനശാലകളാണ് നയാരയ്‌ക്കുള്ളത്. നിലവിൽ പൊതുമേഖലാ എണ്ണക്കന്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടിയിട്ടില്ലെങ്കിലും നഷ്‌ടത്തിന്റെ പേര് പറഞ്ഞ് അവരും ഉടൻ വില ഉയർത്തുമെന്നാണ് റിപ്പോർട്ട്.






0 comments