ad
Deshabhimani

റെക്കോർഡ് നേട്ടവുമായി നവി മുംബൈ വിമാനത്താവളം; 19 ദിവസത്തിനുള്ളിൽ ഒരു ലക്ഷം യാത്രക്കാർ

Navi Mumbai.jpg
വെബ് ഡെസ്ക്

Published on Jan 15, 2026, 06:09 PM | 1 min read

മുംബൈ: വാണിജ്യ പ്രവർത്തനങ്ങൾ തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ യാത്രക്കാരുടെ എണ്ണത്തിൽ വൻ മുന്നേറ്റവുമായി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളം തുറന്ന് വെറും 19 ദിവസത്തിനുള്ളിൽ ഒരു ലക്ഷം യാത്രക്കാർ എന്ന നാഴികക്കല്ല് പിന്നിട്ടതായി അദാനി ഗ്രൂപ്പ് അറിയിച്ചു.


കഴിഞ്ഞ ഡിസംബർ 25-നാണ് വിമാനത്താവളം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ പരിമിതമായ വിമാന സർവീസുകളുമായി പ്രവർത്തനം തുടങ്ങിയ വിമാനത്താവളത്തിന് ഇത്രയും കുറഞ്ഞ കാലയളവിൽ ലഭിച്ച മികച്ച പ്രതികരണം വ്യോമയാന മേഖലയിലെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.


മുംബൈയിലെ പ്രധാന വിമാനത്താവളമായ സിഎസ്എംഐഎയിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാർക്ക് വേഗത്തിലുള്ള സേവനം ഉറപ്പാക്കാനും നവി മുംബൈ വിമാനത്താവളത്തിന് സാധിക്കുന്നുണ്ട്. ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ പതിനായിരത്തോളം യാത്രക്കാർ ഇവിടെനിന്നും യാത്ര ചെയ്തിരുന്നു.


വരും മാസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും ലോട്ടസ് ശൈലിയിലുള്ള നിർമ്മാണവും വിമാനത്താവളത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. അന്തരിച്ച നേതാവ് ഡി ബി പാട്ടീലിന്റെ പേരാണ് വിമാനത്താവളത്തിന് നൽകിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home