തമിഴ്‌നാട്ടിൽ വീണ്ടും പൊലീസ് ഏറ്റുമുട്ടൽ; കുപ്രസിദ്ധ ഗുണ്ട അഴകുരാജ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടിൽ കുപ്രസിദ്ധ ഗുണ്ട അഴകുരാജ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സ്വയരക്ഷയ്ക്കായി വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. തിരുനെൽവേലി ഭാഗത്ത് ഇയാൾ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം. പൊലീസിന് നേരെ ആക്രമണം നടത്തിയ അഴകുരാജയെ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല.
ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴകുരാജയുടെ പേരിൽ കൊലപാതകം, വധശ്രമം, ക്വട്ടേഷൻ ആക്രമണങ്ങൾ തുടങ്ങി മുപ്പതിലധികം കേസുകൾ നിലവിലുണ്ട്.
തമിഴ്‌നാട്ടിൽ ഗുണ്ടാസംഘങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റുമുട്ടൽ നടന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.










0 comments