ad
Deshabhimani

ഉത്തരേന്ത്യ അതിശൈത്യത്തിൽ; ഡൽഹിയിൽ താപനില മൈനസ് ഒന്നിലേക്ക്, കാശ്മീരിൽ മഞ്ഞുവീഴ്ച രൂക്ഷം

Winter.jpg
വെബ് ഡെസ്ക്

Published on Jan 19, 2026, 05:56 PM | 1 min read

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ശൈത്യതരംഗം തുടരുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.


കനത്ത മഞ്ഞും ശൈത്യവും കാരണം ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ജമ്മു കാശ്മീരിൽ മഞ്ഞുവീഴ്ച അതിരൂക്ഷമായതോടെ താപനില മൈനസ് 7 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.


ഇതേത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു. മലയോര മേഖലകളിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പുലർച്ചെ അനുഭവപ്പെടുന്ന കനത്ത പുകമഞ്ഞ് കാഴ്ചപരിധി കുറയ്ക്കുന്നത് വിമാന-ട്രെയിൻ സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.


നിരവധി വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്.


വരും ദിവസങ്ങളിലും ശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തണുപ്പ് വർധിച്ച സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home