ദേശീയപാതകളിലെ സ്ഥിരം യാത്രക്കാരുടെ ചെലവ് കൂട്ടി കേന്ദ്രം; ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് കൂട്ടി

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി : ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ചെലവ് കൂട്ടി കേന്ദ്രം. ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്കുകള്‍ ദേശീയ പാത അതോറിറ്റി വർധിപ്പിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള നിരക്കിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ നിരക്കുകള്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ നിരക്ക് പ്രകാരം പാസ് തുക 3,000 രൂപയില്‍ നിന്നും 3,075 രൂപയായി ആണ് ഉയർത്തിയത്. ദേശീയപാത ഫീസ് ചട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിരക്ക് വര്‍ധന നടപ്പിലാക്കുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്കാണ് ഈ വാര്‍ഷിക പാസ് സൗകര്യം ലഭ്യമാകുക.
നിലവില്‍ രാജ്യത്ത് 56 ലക്ഷത്തിലധികം പേര്‍ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. പാസ് എടുക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷം വരെ അല്ലെങ്കില്‍ 200 ടോള്‍ കടക്കുന്നത് വരെ (ഏതാണോ ആദ്യം വരുന്നത്) ഈ പാസ്സിന് സാധുതയുണ്ടാകും. നിലവിലുള്ള ഫാസ്ടാഗുമായി ബന്ധിപ്പിച്ചാണ് വാര്‍ഷിക പാസ് എടുക്കേണ്ടത്.









0 comments