നരേന്ദ്ര മോദിക്കും മാതാവിനും എതിരായി വ്യാജ വീഡിയോ; കോൺഗ്രസിനെതിരെ കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാതാവിനും എതിരായ ഡീപ് ഫേക്ക് വീഡിയോയിൽ കേസെടുത്ത് ഡൽഹി പൊലീസ്. കോൺഗ്രസ് നേതാക്കളെയും ഐടി സെല്ലിനെയും പ്രതിച്ചേർത്താണ് കേസെടുത്തത്. ബിജെപിയുടെ ഡൽഹി തെരഞ്ഞെടുപ്പ് സെല്ല് കൺവീനർ സങ്കേത് ഗുപ്തയുടെ പരാതിയിലാണ് നടപടി.
വീഡിയോ പ്രധാനമന്ത്രിയുടെ മാതാവിന്റെ അന്തസിനെ അപമാനിക്കുന്നതാണെന്നും നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷന് നൽകിയ പരാതിയിൽ പറയുന്നു. ബിഹാറിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായി പ്രകോപിപ്പിക്കാനാണ് വീഡിയോ പുറത്തിറക്കിയതെന്നാണ് ബിജെപിയുടെ പ്രധാന വിമർശനം.വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്. ബിഹാർ കോൺഗ്രസിന്റെ സമൂഹമാധ്യമത്തിലായിരുന്നു മോദിയുടെയും മാതാവിന്റെയും എഐ വീഡിയോ പ്രത്യക്ഷപ്പെട്ടത്.










0 comments