75 വർഷം പൂർത്തിയാക്കിയിരിക്കുവെന്ന് ഓർമിപ്പിച്ച് മോദിയുടെ സുഹൃത്ത് ; ഇനിയും 25 വർഷം കൂടി ബാക്കിയുണ്ടെന്ന് മോദി

ന്യൂഡൽഹി: തന്റെ പിറന്നാൾ ദിനത്തിൽ വന്ന ഫോൺ കോളും അതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രതികരണവുമാണിപ്പോൾ ബിജെപിയില്‍ ചർച്ചയായിരിക്കുന്നത്. 75 വയസായിരിക്കുന്നു എന്ന് ഫോണിൽ ആശംസിച്ച സുഹൃത്തിനോട് മുന്നോട്ടുള്ള 25 വർഷത്തെ കുറിച്ചാണ് താൻ ആലോചിക്കുന്നത് എന്നായിരുന്നു മോദിയുടെ മറുപടി.
‘പരീക്ഷാ പേ ചർച്ച’ പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് മോഡി പ്രതികരിച്ചത്.ജന്മദിനത്തിൽ ഒരു നേതാവ് എന്നെ വിളിച്ചിരുന്നു. നിങ്ങൾ 75 വർഷം പൂർത്തിയാക്കി എന്ന് അദ്ദേഹം പറഞ്ഞു. ഇനി 25 വർഷം കൂടി ബാക്കിയുണ്ടെന്ന് അപ്പോൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞു’’ – മോദി വിദ്യാര്‍ഥികളോട് പറഞ്ഞു.
ബിജെപിയിൽ സാധാരണയായി 75 വയസ്സിൽ വിരമിക്കുന്ന ഒരു രീതി മുൻപ് പിന്തുടർന്നിരുന്നു. ഈ സാഹചര്യത്തിൽ, സെപ്റ്റംബർ 17 ന് അദ്ദേഹത്തിന് 75 വയസ്സ് തികഞ്ഞപ്പോൾ പ്രായത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമായിരുന്നു. അപ്പോഴാണ് അടുത്ത 25 വർഷം കൂടി മുന്നിൽ കണ്ടാണ് താൻ മുന്നോട്ടുപോകുന്നതെന്ന മോദി തന്നെ പറയുന്നത്.
പ്രധാനമന്ത്രിയെന്ന നിലയിൽ നിലവിലെ കാലാവധി അവസാനിക്കുമ്പോൾ നരേന്ദ്ര മോദിക്ക് 79 വയസ്സാകും. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിലും മോദി നയിക്കും എന്ന് പ്രതീക്ഷിക്കുന്ന നേതാക്കളും ബിജെപിയിലുണ്ട്. വാണിജ്യ മന്ത്രി പിയുഷ് ഗോയൽ വിഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്.











0 comments