print edition ആസാറാമിന്റെ മകനും ജാമ്യമില്ല

ന്യൂഡൽഹി: പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ആൾദൈവം ആസാറാം ബാപ്പുവിന്റെ മകൻ നാരായണൻ സായ് സമർപ്പിച്ച ഹർജിയും സുപ്രീംകോടതി തള്ളി. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയിൽ ഇടപെടില്ലെന്ന് ജസ്‌റ്റിസുമാരായ എം എം സുന്ദരേഷ്, പി ബി വരാലെ എന്നിവരുടെ ബെഞ്ച് അറിയിച്ചു.
2013ൽ ആശ്രമത്തിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആസാറാമും മകനും പീഡിപ്പിച്ച കേസിൽ ഇരുവർക്കും വിചാരണക്കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജാമ്യം വേണമെന്ന ആസാറാമിന്റെ ആവശ്യം ബുധനാഴ്‌ച സുപ്രീംകോടതി തള്ളിയിരുന്നു.










0 comments