ad
Deshabhimani

print edition പുതുച്ചേരിയിൽ എൻ രംഗസ്വാമി 13ന് സത്യപ്രതിജ്ഞ ചെയ്യും

N RAMGASWAMY
വെബ് ഡെസ്ക്

Published on May 10, 2026, 12:11 AM | 1 min read

പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം നേതാവ്‌ എൻ രംഗസ്വാമി ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച രംഗസ്വാമി ലഫ്റ്റനന്റ് ഗവർണർ കെ കൈലാസനാഥനെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ കത്തും കൈമാറി. അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരിയിൽ സർക്കാർ രൂപീകരിക്കുന്നത്. 30 സീറ്റിൽ എൻഡിഎ സഖ്യം 18 സീറ്റ്‌ നേടി. ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് 12 സീറ്റും ബിജെപി നാല് സീറ്റുമാണ്‌ വിജയിച്ചത്‌. എഐഎഡിഎംകെ, എൽജെകെ എന്നിവർ ഓരോ സീറ്റ് വീതവും നേടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home