ad
Deshabhimani

പുതുച്ചേരിയിൽ എൻ രങ്കസ്വാമി സർക്കാർ അധികാരമേറ്റു

N Rangaswamy.jpg

പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രങ്കസ്വാമി ലെഫ്‌. ഗവർണർ കെ കൈലാസ നാഥൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

വെബ് ഡെസ്ക്

Published on May 13, 2026, 01:54 PM | 1 min read

പുതുച്ചേരി: പുതുച്ചേരിയിൽ എൻ രങ്കസ്വാമി മുഖ്യമന്ത്രിയായുള്ള എൻഡിഎ സർക്കാർ അധികാരമേറ്റു. ലോക്‌ നിവാസിൽ ബുധൻ രാവിലെ ചേർന്ന ചടങ്ങിൽ ലെഫ്‌. ഗവർണർ കെ കൈലാസ നാഥൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയിലെ എ നമശിവായം, എൻആർ കോൺഗ്രസിലെ മല്ലാടി കൃഷ്‌ണറാവു എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു.


അഞ്ചാം തവണയാണ്‌ എൻ രങ്കസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാവുന്നത്‌. തെരഞ്ഞെടുപ്പിൽ തട്ടാൻചാവടി, മംഗളം മണ്ഡലങ്ങളിൽ നിന്ന്‌ രങ്കസ്വാമി വിജയിച്ചിരുന്നു. ബിജെപി അഖിലേന്ത്യാ പ്രസിഡന്റ്‌ നിധിൻ നബീൻ ഉൾപ്പെടെയുള്ള പ്രമുഖർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. മാഹിയിൽ നിന്ന്‌ വിജയിച്ച സിപിഐ എം സ്വതന്ത്രൻ ടി അശോക്‌കുമാർ മുഖ്യമന്ത്രിയെ സന്ദർശിച്ച്‌ ആശംസ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home