മൈസൂരു ദസറ: ഭാനു മുഷ്താഖിനെ ക്ഷണിച്ചതിനെതിരായ ഹര്‍ജികള്‍ തള്ളി

ബംഗളൂരു : ബുക്കര്‍ സമ്മാന ജേതാവായ കന്നഡ എഴുത്തുകാരി ഭാനു മുഷ്താഖിനെ മൈസൂരു ദസറ ആഘോഷം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതിനെതിരെ ബിജെപി നേതാവ് അടക്കം നൽകിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ക്ഷണിച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൈസുരു മുൻ ബിജെപി എംപി പ്രതാപ് സിംഹയടക്കമുള്ളവര്‍ നൽകിയ ഹര്‍ജികള്‍ തള്ളിയത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി വ്യത്യസ്ത മതത്തിൽ വിശ്വസിക്കുന്നൊരാള്‍ ഉദ്ഘാടനം ചെയ്യുന്നതുകൊണ്ട് ഹര്‍ജിക്കാരുടെ ഏതെങ്കിലും ഭരണഘടനാഅവകാശങ്ങള്‍ ഹനിക്കപ്പെടുമെന്ന് കരുതുന്നില്ലെന്ന് കോടതി പറഞ്ഞു.










0 comments