വസ്ത്രത്തിൽ ചെളിപറ്റിയതിന് ആറുവയസുകാരിയെ മാതാപിതാക്കൾ തല്ലിക്കൊന്നു

ലക്നൗ: വസ്ത്രത്തിൽ ചെളിപറ്റിയതിന് ആറുവയസുകാരിയെ പിതാവും രണ്ടാനമ്മയും മർദിച്ചുകൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ദസ്ന മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം.മുഷിഞ്ഞ വസ്ത്രങ്ങൾ കണ്ടപ്പോൾ പിതാവ് അക്രവും രണ്ടാനമ്മ നിഷയും ചേർന്ന് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും കൊടും തണുപ്പിൽ മേൽക്കൂരയിൽ നിർത്തുകയും ചെയ്തു.
റോഡിൽ കളിച്ചുകൊണ്ടിരുന്ന ഷിഫ അബദ്ധത്തിൽ അഴുക്കുചാലിലേക്ക് വഴുതിവീഴുകയായിരുന്നു. ഇതോടെ വസ്ത്രത്തിൽ ചെളിപറ്റി.തുടർന്നാണ് വീട്ടുകാർ തല്ലിയത്. കുട്ടിക്ക് ഗുരുതര പരിക്കേറ്റുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. വാരിയെല്ലിൽ ഒടിവുകളുണ്ടെന്നും ശരീരത്തിൽ 13 മുറിവുകൾ കണ്ടെത്തിയതായും അസിസ്റ്റൻറ് പോലീസ് കമ്മീഷണർ (എസിപി) പ്രിയ ശ്രീ പാൽ പറഞ്ഞു.
പൊലീസ് അക്രമിനെയും നിഷയെയും അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച രാവിലെയാണ് ഷിഫ മരിച്ചത്. അയൽക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അക്രമിന്റെ ആദ്യ ഭാര്യ തരാനയുടെ മകളാണ് ഷിഫ. മൂന്ന് വർഷങ്ങൾക്ക് മുൻപ് തരാന മരിച്ചു.









0 comments