ad
Deshabhimani

print edition മുനമ്പം വിഷയം : നോട്ടീസയച്ച്‌ 
സുപ്രീംകോടതി

supreme court rules on legislative bills presidential reference
വെബ് ഡെസ്ക്

Published on Mar 21, 2026, 01:11 AM | 1 min read

ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന വഖഫ് ബോർഡ് നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസയച്ചു. ജസ്റ്റിസ്‌ മനോജ്‌ മിശ്രയുടെ ബെഞ്ചിന്റെതാണ്‌ നടപടി.


റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ മുനമ്പം ജുഡീഷ്യൽ കമീഷനായി നിയമിച്ചതും ചോദ്യം ചെയ്യുന്നു. ട്രിബ്യൂണലാണ്‌ തർക്കങ്ങളിൽ തീരുമാനം എടുക്കേണ്ടതെന്നും വഖഫ്‌ ബോർഡിനോ മറ്റ്‌ കക്ഷികൾക്കോ വാദം ഉന്നയിക്കാൻ സമയം അനുവദിക്കാതെയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെന്നും അപ്പീലിൽ ബോർഡ്‌ പറഞ്ഞിരുന്നു.


ഹൈക്കോടതി ഉത്തരവ് അധികാര പരിധി മറികടന്നാണെന്ന്‌ നിരീക്ഷിച്ച്‌ ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്‌. ഹർജിക്കൊപ്പം വഖഫ്‌ ബോർഡിന്റെ അപ്പീലും സുപ്രീംകോടതി പരിഗണിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home