പരാതി നൽകി
print edition മുംബൈയിൽ പൊലീസ് വാൻ തടഞ്ഞ യുവതിക്കുനേരെ സൈബർ ആക്രമണം

മുംബൈ: മുംബൈയിൽ പ്രതിഷേധങ്ങള്‍ക്കിടെ സമരക്കാരെയും കസ്‌റ്റഡിയിലെടുത്ത് നീങ്ങിയ പൊലീസ് വാൻ ഒറ്റയ്‌ക്ക് തടഞ്ഞുനിർത്തിയ യുവതിക്കുനേരെ വ്യാപക സൈബർ ആക്രമണം. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കുമെതിരെ മോഡലും നടിയുമായ റിയ അഹിർ (റിയ യാദവ്) മുംബൈ പൊലീസിനും മഹാരാഷ്ട്ര സൈബർ സെല്ലിനും പരാതി നൽകി.
ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് ദാദർ ശിവാജി പാർക്കിൽ നടന്ന പ്രതിഷേധത്തിനിടെയുള്ള ദൃശ്യങ്ങൾ വൈറലായതിനുപിന്നാലെയാണ് സൈബർ ആക്രമണം ആരംഭിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി ഭീഷണികൾ വരുന്നതായി റിയ പരാതിയിൽ പറഞ്ഞു. അശ്ലീല കമന്റുകളും തെറിവിളികളുമായാണ് അധിക്ഷേപം. സംഘടിതമായ വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്. അപകീർത്തിപ്പെടുത്താൻ ഡീപ് ഫേക്ക് വീഡിയോകൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നതായും പരാതിയിൽ പറഞ്ഞു.










0 comments