മുംബൈയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പാതിവഴിയിൽ കുടുങ്ങിയത് അഞ്ചോളം ആംബുലൻസുകൾ

മുംബൈ: മുംബൈയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുന്നു. മണിക്കൂറുകളോളം നീളുന്ന ട്രാഫിക് ജാമിൽ അടിയന്തര ചികിത്സയ്ക്കായി പായുന്ന ആംബുലൻസുകൾ വരെ കുടുങ്ങിക്കിടക്കുന്നത് വലിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
താനെ - ഭീവണ്ടി റോഡിൽ കഴിഞ്ഞ ദിവസം അഞ്ചിലധികം ആംബുലൻസുകളാണ് ഗതാഗതക്കുരുക്കിൽപ്പെട്ട് മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലായത്. നഗരത്തിലെ പ്രധാന പാതകളിലെല്ലാം ഗതാഗതം സ്തംഭിക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.
പലയിടങ്ങളിലും പാതിവഴിയിൽ നിലച്ച വികസന പ്രവർത്തനങ്ങളാണ് കുരുക്കിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗതാഗതക്കുരുക്ക് മൂലം കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ രോഗികളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
മണിക്കൂറുകളോളം വാഹനങ്ങൾ നിരത്തിൽ നിശ്ചലമാകുന്നതോടെ യാത്രക്കാരും രോഗികളും ഒരുപോലെ ദുരിതത്തിലാവുകയാണ്. അടിയന്തര സേവനങ്ങൾക്ക് പ്രത്യേക മുൻഗണന നൽകുന്നതിലോ ഗതാഗത നിയന്ത്രണത്തിലോ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും പരാതിയുണ്ട്. മുംബൈയിലെ ട്രാഫിക് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമാകുകയാണ്.









0 comments