ad
Deshabhimani

മുംബൈയിൽ ഉഷ്ണതരംഗം; താനെയിലും മുംബൈയിലും യെല്ലോ അലർട്ട്

Heat wave kerala.jpg
വെബ് ഡെസ്ക്

Published on Mar 09, 2026, 08:31 PM | 1 min read

മുംബൈ: മഹാരാഷ്ട്ര തീരദേശ മേഖലയിൽ കടുത്ത ചൂടും ഉഷ്ണതരംഗവും തുടരുന്നു. മുംബൈയിലും അയൽ ജില്ലയായ താനെയിലും താപനില സാധാരണ നിലയേക്കാൾ ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.


വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാനാണ് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച മുംബൈയിലെ പലയിടങ്ങളിലും താപനില 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വർദ്ധിച്ചത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.


അടുത്ത 48 മണിക്കൂറിനുള്ളിൽ താപനില ഇനിയും 2 മുതൽ 3 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. നിർജ്ജലീകരണം ഒഴിവാക്കാൻ ജാഗ്രത പാലിക്കണം. കുട്ടികളും മുതിർന്നവരും പുറത്തിറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home