Deshabhimani

മുംബൈയിലും പ്രതിഷേധത്തെ അടിച്ചമർത്തി പൊലീസ്; നടൻ ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ

Imran Khan

Image Credit : Hindustan Times

വെബ് ഡെസ്ക്

Published on Oct 10, 2026, 06:00 PM | 1 min read

മുംബൈ : ഡൽഹിക്ക് സമാനമായി മുംബൈയിലും സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്തി പൊലീസ്. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന സിജെപി പ്രതിഷേധത്തിനിടെ നടൻ ഇമ്രാൻ ഖാൻ ഉൾപ്പെടെ 400 പേരെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി ആഹ്വാനം ചെയ്ത പ്രകടനത്തെ പിന്തുണച്ചാണ് മുംബൈയിലും പ്രതിഷേധം നടന്നത്. തുഷാർ ഗാന്ധിയെയും മുംബൈ പ്രതിഷേധത്തിന് നേതൃത്വം നൽകിയ മറ്റ് ചില സംഘാടകരെയും ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


"തടങ്കലിൽ വച്ചാലും ഞങ്ങൾ പ്രതിഷേധം തുടരും. ഇന്ന് ഉച്ചകഴിഞ്ഞ് എല്ലാവരും ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ എത്തണമെന്ന് അഭ്യർത്ഥിക്കുന്നു," തുഷാർ ഗാന്ധിയും സംഘാടകരും എക്സിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ ഓ​ഗസ്റ്റ് ക്രാന്തി മൈതാനത്തിലേക്ക് പ്രതിഷേധത്തിന് പിന്തുണ നിൽകി ആയിരങ്ങളാണ് എത്തിയത്. സിജെപിയെ പിന്തുണച്ച് ദക്ഷിണ മുംബൈയിലെ ഹുതാത്മ ചൗക്കിന് സമീപം പ്രതിഷേധിച്ച പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home