ad
Deshabhimani

മുംബൈ വിമാനത്താവളം മെയ് ഏഴിന് അടച്ചിടും; വിമാന സർവീസുകൾ മുടങ്ങും

Airport

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (Photo: Reuters)

വെബ് ഡെസ്ക്

Published on May 06, 2026, 11:36 AM | 1 min read

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും. മൺസൂൺ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണികളെ തുടർന്ന് വ്യാഴാഴ്ച പകൽ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് റൺവേകൾ അടക്കുന്നത്. ആഭ്യന്തര - അന്തർദേശീയ സർവീസുകളെ നിയന്ത്രണം ബാധിക്കുന്നതിനാൽ യാത്രക്കാർ വിമാന സമയവിവരങ്ങൾ മുൻകൂട്ടി ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.


മഴക്കാലത്ത് വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗും ടേക്ക് ഓഫും ഉറപ്പാക്കുന്നതിനായാണ് വിമാനത്താവളത്തിൽ തീവ്രമായ അറ്റകുറ്റപ്പണികൾ നടത്തുന്നത്. മുൻകൂട്ടി നിശ്ചയിച്ച പ്രവൃത്തിയായതിനാൽ വിമാനക്കമ്പനികൾ സർവീസുകളിൽ നേരത്തെ തന്നെ മാറ്റം വരുത്തി. നിരവധി വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് എയർലൈനുകളുമായി ബന്ധപ്പെട്ട് കൃത്യമായ സമയം യാത്രക്കാർ പരിശോധിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.


യാത്രാ വിമാനങ്ങൾക്ക് പുറമെ ചരക്ക് നീക്കങ്ങളെയും ഈ നിയന്ത്രണം ബാധിക്കും. ആയതിനാൽ ചരക്ക് നീക്കം നടത്തുന്നവരും അസൗകര്യങ്ങൾ ഒഴിവാക്കാൻ വിമാന സമയക്രമം മുൻകൂട്ടി പരിശോധിക്കണമെന്ന് എയർപോർട്ട് അധികൃതർ സർക്കുലറിലൂടെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home