മുല്ലപ്പെരിയാർ: കേരളത്തിന്റെ മുൻപ്രതിനിധി തമിഴ്‌നാട് സമിതിയിൽ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാപരിശോധന വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധി ആയിരുന്ന ടി കെ ശിവരാജൻ തമിഴ്നാട് സർക്കാറിന്റെ വിദഗ്‌ധ അംഗമായി. തമിഴ്നാട്ടിലെ അണക്കെട്ടുക്കളുടെ സുരക്ഷാപരിശോധന സമിതിയിലെ വിദഗ്‌ധ അംഗമായാണ് നിയമനം.
കേന്ദ്ര ജലകമ്മീഷൻ മുൻ ചീഫ് എഞ്ചിനിയറായിരുന്ന ശിവരാജനെ കഴിഞ്ഞ ജൂണിൽ കേരളത്തിന്റെ സമ്മതമില്ലാതെ കേന്ദ്ര സർക്കാർ വിദഗ്‌ധ സമിതിയിൽ നിന്ന് മാറ്റുകയായിരുന്നു. ഒഡീഷ മുൻ സ്‌പെഷ്യൽ സെക്രട്ടറി അശുതോഷ് ദാസിനെ പകരം നിയമിച്ചു. മുല്ലപെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാടുകളും മറ്റും വിശദമായി അറിയുന്ന ശിവരാജൻ തമിഴ്‌നാട് സമിതിയിൽ അംഗമാകുന്നത് മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് തിരിച്ചടിയായേക്കും.










0 comments