ad
Deshabhimani

print edition യുജിസി നെറ്റ്‌ ഉത്തരസൂചികയും ഫലവും പുറത്തുവിടണം; വി ശിവദാസൻ 
കേന്ദ്രമന്ത്രിക്ക് കത്തെഴുതി

v sivadasan mp

വി ശിവദാസൻ 


avatar
സ്വന്തം ലേഖകൻ

Published on Jul 31, 2026, 12:00 AM | 1 min read

ന്യ‍ൂഡൽഹി: ജൂണിൽ നടത്തിയ യുജിസി നെറ്റിന്റെ താൽകാലിക ഉത്തരസൂചികയും ഫലവും നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) ഉടൻ പുറത്തിറക്കണമെന്നാവശ്യപ്പെട്ട്‌ വി ശിവദാസൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രല്‍ഹാദ് ജോഷിക്ക്‌ കത്ത്‌ നൽകി. 
 ഫെലോഷിപ്പുകൾ, അസി. പ്രൊഫസർ യോഗ്യത, അക്കാദമിക്‌ കരിയർ അവസരങ്ങൾ തുടങ്ങിയവയ്‌ക്കായി കാത്തിരിക്കുന്ന വിദ്യാർഥികളെ കാലതാമസം പ്രതികൂലമായി ബാധിക്കും. ഉത്തരസൂചികയും ഫലങ്ങളും എത്രയും വേഗം പുറത്തിറക്കാൻ എൻടിഎയോട്‌ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിക്കണമെന്ന് കത്തിൽ ആവശ്യ
പ്പെട്ടു.


ലക്ഷക്കണക്കിന്‌ 
വിദ്യാർഥികളോടുള്ള അവഗണന: 
എസ്‌എഫ്‌ഐ


ജൂണിലെ യുജിസി നെറ്റ്‌ ഉത്തരസൂചികയും ഫലവും എന്‍ടിഎ പുറത്തുവിടാത്തത് ലക്ഷക്കണക്കിന്‌ വിദ്യാർഥികളോടുള്ള അവഗണനയാണെന്ന് എസ്എഫ്ഐ. സുതാര്യമായി പരീക്ഷ നടത്തുന്നതിൽ എൻടിഎ നിരന്തരം പരാജയപ്പെടുന്നു. പരീക്ഷാനടത്തിപ്പിലുണ്ടായ പരാജയത്തിലെ ഉത്തരവാദിത്വമേറ്റെടുക്കാൻ എൻടിഎ തയ്യാറാവണം. എൻടിഎ പിരിച്ചുവിടാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ എന്നിവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home