Deshabhimani

print edition ‘ജെൻ സി’ വോട്ട്‌ വെട്ടാൻ നീക്കം

VOTER LIST

പ്രതീകാത്മക ചിത്രം

avatar
സ്വന്തം ലേഖകൻ

Published on Sep 25, 2026, 01:31 AM | 1 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്‌ കമീഷനിലെ ഭരണഘടനാപ്രതിസന്ധിയെ തുടർന്ന്‌ വർഷം തോറും 18 വയസ്‌ പൂർത്തിയായവരെ ഉൾപ്പെടുത്തി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ അവതാളത്തിൽ. സാധാരണ മേയ്‌, ജൂൺ മാസങ്ങളിൽ ഇതിനുള്ള സമയപരിധി ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രഖ്യാപിക്കാറുണ്ട്‌. എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറും സഹ തെരഞ്ഞെടുപ്പ്‌ കമീഷണർമാരുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായതോടെ ഇത്‌ നിലച്ചു. ‘ജെൻ സി’ വോട്ട്‌ വെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണോ പ്രത്യേക സംക്ഷിപ്‌ത പുനഃപരിശോധന (എസ്‌എസ്‌ആർ) നടപടികൾ വൈകിപ്പിക്കുന്നതെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്‌.


വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി വർഷാവസാനത്തോടെ എസ്‌എസ്‌ആർ പൂർത്തിയാക്കി അടുത്തവർഷം ജനുവരിയിൽ അന്തിമ വോട്ടർപട്ടിക പുറത്തിറക്കുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ കീഴ്‌വഴക്കം. എന്നാൽ, തർക്കങ്ങളും ഭിന്നതകളും മുറുകിയതോടെ പതിവ്‌ സമയക്രമത്തിന്റെ താളംതെറ്റി. 2024ലെ എസ്‌എസ്‌ആറിന്‌ ശേഷം 2025–2026ലെ സംസ്ഥാനതല വാർഷിക എസ്‌എസ്‌ആർ നടപടികൾ സാധാരണരീതിയിൽ പുനരാരംഭിച്ചിട്ടില്ല.


2025ൽ എസ്‌ഐആർ നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ അതിനാണ്‌ മുൻഗണന നൽകേണ്ടതെന്നാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ നിലപാടാണ്‌ ഇതിന്‌ വിലങ്ങുതടിയായത്‌. എന്നാൽ എസ്‌എസ്‌ആർ നടപടികൾ എത്രയും വേഗം പുനരാരംഭിക്കണമെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷണർമാരായ വിവേക്‌ ജോഷിയുടെയും എസ്‌ എസ്‌ സന്ധുവിന്റെയും നിലപാട്‌.അഭിപ്രായവ്യത്യാസം രൂക്ഷമായതിനെ തുടർന്ന്‌ എസ്‌ഐആർ നടപടിക്കിടെ എസ്‌എസ്‌ആർ നടത്തണോയെന്ന കാര്യത്തിൽ കമീഷൻ ഇ‍ൗ വർഷം ആദ്യം നിയമോപദേശവും തേടി. ഇതിനുപിന്നാലെ എത്രയും വേഗം എസ്‌എസ്‌ആർ പുനരാരംഭിക്കണമെന്ന്‌ ഇരു തെരഞ്ഞെടുപ്പ്‌ കമീഷണർമാരും വീണ്ടും ആവശ്യപ്പെട്ടു.


18 വയസ്‌ പൂർത്തിയാകുന്നവരെ സമയബന്ധിതമായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ എസ്‌എസ്‌ആർ നടപടി തന്നെയാണ്‌ ഉചിതമെന്നും ഇരുവരും ചൂണ്ടിക്കാണിച്ചു. -ഫോറം ആറ്‌ വഴി പേര്‌ ചേർക്കാൻ അവസരമുണ്ടെങ്കിലും അർഹരായവരെ മുഴുവൻ ഉൾപ്പെടുത്താൻ മ എസ്‌എസ്‌ആർ തന്നെ വേണമെന്നും ഇവർ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home