ad
Deshabhimani

ഉപഗ്രഹ ചിത്രങ്ങളിൽ മഴമേഘങ്ങൾ മൂടിയ ഇന്ത്യ; മൺസൂൺ വ്യാപിക്കുന്നു, മഴ കനക്കും

clouds
വെബ് ഡെസ്ക്

Published on Aug 14, 2026, 10:53 AM | 1 min read

ന്യൂഡൽഹി:ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ ഇതിന്റെ പ്രഭാവത്തിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കാലവര്‍ഷം ശക്തമാവും. കിഴക്കൻ മേഖലകളിലും മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും കൂടി മഴ വ്യാപിക്കുകയാണ്. പതിവ് പോലെ വ്യാപകമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇതോടെ എൽനിനോ കാരണം കാലവര്‍ഷത്തിന്റെ വ്യാപനത്തിൽ ഉണ്ടായ തടസം തുടരുമോ എന്ന ആശങ്ക പതിയെ നീങ്ങുകയാണ്.


രാജ്യത്തിന് മുകളിൽ മഴമേഘങ്ങളുടെ തുടര്‍ച്ചയായി സാന്നിധ്യം ഉണ്ടായി. EU METSAT, ഐ.എസ്.ആർ.ഒ -യുടെ INSAT-3D/3DR സാറ്റലൈറ്റ് എന്നിവ പകര്‍ത്തിയ ചിത്രങ്ങളിൽ ഗംഗാസമതലവും കടന്ന് വടക്കു കിഴക്കൻ മേഖലവരെ മഴ മേഘങ്ങളുടെ സാന്നിധ്യം വ്യക്തമാവുന്നു.


clouds


ഇടിമിന്നലുകൾ

കരുതണം വേണം


വടക്കൻ ബംഗാൾ ഉൾക്കടൽ, ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങൾ കൂടാതെ ബംഗ്ലാദേശിന് മുകളിലും മേഘക്കൂട്ടങ്ങൾ രൂപപ്പെട്ടു. ഇവയിൽ കിഴക്കൻ മേഖലകളിൽ കോൾഡ് ക്ലൗഡ് ടോപ്സ് അടങ്ങിയ സാന്ദ്രതയേറിയ മേഘങ്ങളാണ്. ഇതിനാൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാവും എന്നും മുന്നറിയിപ്പുണ്ട്.


ആഗസ്ത് ആദ്യ പകുതിയിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴയുടെ അളവിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായി. പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ശക്മാവുന്നത് കാലവര്‍ഷത്തെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നു. എന്നാൽ ഇപ്പോൾ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദ്ദങ്ങൾ ഇത് പരിഹരിക്കും എന്ന പ്രതീക്ഷയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home