ad
Deshabhimani

print edition ജന്തർമന്തറിൽ വൈറലായ തൊഴിലാളി; മുഹമ്മദ്‌ ഇർഫാന്റെ ചാനൽ യുട്യൂബ്‌ ഡിലീറ്റ്‌ ചെയ്തു

Mohammd irfan

മുഹമ്മദ്‌ ഇർഫാൻ | Photo: YT/@Mohammdirfanofficial

വെബ് ഡെസ്ക്

Published on Aug 03, 2026, 01:30 AM | 1 min read

ന്യൂഡൽഹി : ജന്തർമന്തർ പ്രക്ഷോഭത്തിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തുറന്നെതിർത്ത തൊഴിലാളിയുടെ ചാനൽ ഡിലീറ്റ്‌ ചെയ്ത്‌ യുട്യൂബ്‌. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും നിലവിലെ വ്യവസ്ഥ ചോദ്യംചെയ്യുന്നതുമായ അഭിപ്രായപ്രകടനത്തിലൂടെ ദേശീയശ്രദ്ധ നേടിയ മുപ്പത്തഞ്ചുകാരൻ മുഹമ്മദ്‌ ഇർഫാന്റെ ചാനലാണ്‌ അകാരണമായി നീക്കിയത്‌. ശനിയാഴ്ച ആരംഭിച്ച ‘മെയിൻ ഇർഫാൻ’ ചാനലിനെ ഞായർ വൈകിട്ടുവരെ മുക്കാൽ ലക്ഷത്തോളം പേരാണ്‌ പിന്തുടർന്നത്‌.


ചാനൽ പുനസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രവഹിച്ചു. താൻ യുട്യൂബ്‌ മാർഗനിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്ന്‌ ഇർഫാൻ പ്രതികരിച്ചു. ദിവസക്കൂലിക്കാരനായ ഇർഫാൻ ഹിന്ദി ഓൺലൈൻ പോർട്ടലായ ‘ലല്ലൻടോപ്പി’നോട്‌ നടത്തിയ പ്രതികരണത്തിലൂടെയാണ്‌ പ്രശസ്‌തനായത്‌. ഒ‍ൗദ്യോഗിക വിദ്യഭ്യാസം ലഭിക്കാതിരുന്നിട്ടും ഭരണഘടനയുടെ ആമുഖം ക്യാമറകൾക്കു മുന്നിൽ കാണാതെ പറഞ്ഞ ഇർഫാനെ പ്രമുഖ മാധ്യമങ്ങൾ അഭിമുഖം ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home