ad
Deshabhimani

print edition തൊഴിലുറപ്പ്‌ പദ്ധതി സംരക്ഷിക്കാൻ വിശാലമുന്നണി

MGNREGA
വെബ് ഡെസ്ക്

Published on Jan 09, 2026, 03:17 AM | 1 min read


ന്യൂഡൽഹി

തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാൻ മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമനിർമാണത്തെ ചെറുക്കാൻ വിശാല മുന്നണി രൂപീകരിക്കാൻ തീരുമാനിച്ച്‌ വട്ടമേശ സമ്മേളനം. ഡൽഹിയിൽ എച്ച്‌കെഎസ്‌ സുർജിത്‌ ഭവനിൽ അഗ്രികൾച്ചറൽ ആൻഡ്‌ റൂറൽ വർക്കേഴ്‌സ്‌ യൂണിയൻ, എൻആർഇജിഎ സംഘർഷ്‌മോർച്ച എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന വട്ടമേശസമ്മേളനത്തിൽ കർഷക, ഗ്രാമീണ തൊഴിലാളികൾ, സാമൂഹ്യപ്രവർത്തകർ, അഭിഭാഷകർ, അക്കാദമിക്‌ വിദഗ്‌ധർ, വിവിധ യൂണിയനുകളുടെയും സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


തൊഴിലുറപ്പ്‌ പദ്ധതി സംരക്ഷിക്കാൻ ദേശീയതലത്തിൽ വിവിധ കർഷക, ഗ്രാമീണ തൊഴിലാളി സംഘടനകളുടെയും യൂണിയനുകളുടെയും വിശാലമുന്നണി രൂപീകരിക്കാൻ സമ്മേളനം തീരുമാനിച്ചു. ഇ‍ൗ മാസം 10 മുതൽ ഫെബ്രുവരി 12 വരെ നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടികൾക്കും രൂപംകൊടുത്തു. തൊഴിലുറപ്പ്‌ നിയമത്തിന്‌ പകരം പാസാക്കിയ ‘വിബി ജി ആർഎഎം ജി ’ നിയമത്തിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകളെക്കുറിച്ച്‌ ഗ്രാമങ്ങളിൽ വലിയ പ്രചാരണം സംഘടിപ്പിക്കും.


പ്രമുഖ സാന്പത്തികവിദഗ്‌ധ പ്രൊഫ. ജയതി ഘോഷ്‌ ഉദ്‌ഘാടനം ചെയ്‌തു. അഖിലേന്ത്യാകർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ടിന്റെ നേതൃത്വത്തിലുള്ള പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. സിഐടിയു പ്രസിഡന്റ്‌ സുദീപ്‌ ദത്ത, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജോ. സെക്രട്ടറിമാരായ വിക്രം സിങ്, വി ശിവദാസൻ എംപി, ഡിവൈഎഫ്‌ഐ ജനറൽസെക്രട്ടറി ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യ, എസ്‌എഫ്‌ഐ വൈസ്‌പ്രസിഡന്റ്‌ സുഭാഷ്‌ ജക്‌ഹർ, വിവിധ ട്രേഡ്‌യൂണിയൻ നേതാക്കൾ, സംയുക്ത കിസാൻ മോർച്ച പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.


തീരുമാനങ്ങൾ

• ഇ‍ൗ മാസം 10 മുതൽ ‘വിബി ജി ആർഎഎം ജി ’ നിയമത്തിനെതിരെ ഗ്രാമങ്ങൾതോറും പ്രചാരണം

• റിപ്പബ്ലിക് ദിനത്തിൽ പുതിയ നിയമത്തിനെതിരെ ഗ്രാമസഭകൾ പ്രമേയങ്ങൾ പാസാക്കും

• ഫെബ്രുവരി രണ്ടിന്‌ ഗ്രാമങ്ങളിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും

• ഫെബ്രുവരി 12ന്‌ ലേബർകോഡുകൾ പിൻവലിപ്പിക്കാൻ കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ പൊതുവേദി സംഘടിപ്പിക്കുന്ന പണിമുടക്കിൽ അണിനിരക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home