ad
Deshabhimani

ജൻ ആക്രോശ്‌ ജാഥ പര്യടനം തുടരുന്നു

print edition മോദി സർക്കാർ രാജ്യതാൽപ്പര്യം അടിയറവച്ചു: അശോക്‌ ധാവ്‌ളെ

ashok dhawle

ബിഹാറിലെ ദർബങ്കയിലെ ജൻ ആക്രോശ്‌ ജാഥയിൽ സിപിഐ എം പിബി അംഗം അശോക് ധാവ്‌ളെ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 15, 2026, 12:29 AM | 1 min read

ന്യ‍ൂ‍ഡൽഹി: ട്രംപ്‌– നെതന്യാഹു, അദാനി– അംബാനി ദ്വന്ദങ്ങൾക്ക്‌ മുന്നിൽ കീഴടങ്ങിയ മോദി സർക്കാർ രാജ്യത്തെയും ജനങ്ങളെയും വഞ്ചിച്ചെന്ന്‌ സിപിഐ എം പിബി അംഗം അശോക്‌ ധാവ്‌ളെ പറഞ്ഞു. രാജ്യതാൽപര്യം അടിയറവച്ച്‌ ജനങ്ങളെ ദുരിതത്തിലേക്ക്‌ തള്ളിവിട്ടു– പാർടി നേതൃത്വത്തിലുള്ള ജൻ ആക്രോശ്‌ ജാഥയ്‌ക്ക്‌ ബിഹാറിലെ ദർബങ്ക ജില്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബിഹാറിൽ അഞ്ച്‌ ഗ്രൂപ്പുകളായാണ്‌ ജാഥ പുരോഗമിക്കുന്നത്‌. രാജസ്ഥാനിൽ ജാഥയുടെ ഭാഗമായി കർഷകരുടെയും തൊഴിലാളികളുടെയും യോഗങ്ങൾ വിളിച്ചുചേർത്തു. ഉദയ്‌പുർ ജില്ലയിലെ കോട്ര താലൂക്കിൽ നാല്‌ യോഗങ്ങളാണ്‌ നടന്നത്‌. സിപിഐ എം മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌ പങ്കെടുത്തു. വിവിധ ജനകീയ പ്രശ്‌നങ്ങൾ ചർച്ചയായി. യോഗത്തിനുശേഷം രാത്രി ‘ജയ്‌ ഭീം’ ചിത്രം പ്രദർശിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ എതിർത്ത്‌ 24ന്‌ ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന റാലിക്ക്‌ മുന്നോടിയായാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൻ ആക്രോശ്‌ ജാഥ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home