print edition ബിഹാറിൽ ഒന്നിച്ച് യാത്രചെയ്ത വിദ്യാർഥികൾക്കുനേരെ ആൾക്കൂട്ട ആക്രമണം

പ്രതീകാത്മക ചിത്രം
പട്‌ന: ബിഹാറിലെ ജമുയിയിൽ സ്കൂട്ടറിൽ ഒന്നിച്ച് യാത്രചെയ്ത വിദ്യാർഥികൾക്കുനേരെ ആൾക്കൂട്ട ആക്രമണം. കോച്ചിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുമടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയുമാണ് അക്രമിച്ചത്. ഇരുവരെയും വഴിയിൽ തടഞ്ഞുനിർത്തി മർദിക്കുകയും പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.
മലയോരമേഖലയായ മഡ്വ പഹാഡിന് സമീപത്തുവച്ചായിരുന്നു സംഭവം. ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയ്തു. രാജ്യവ്യാപകമായി വലിയ പ്രതിഷേധമുയർന്നതോടെ ഗത്യന്തരമില്ലാതെ പൊലീസ് മൂന്നുപേരെ അറസ്റ്റുചെയ്തു. ബിഹാറിലെ ക്രമസമാധാനനില തകർന്നതിന്റെ തെളിവാണിതെന്നും പ്രതികൾക്കെതിരെ പോക്സോ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.








0 comments