ad
Deshabhimani

print edition ഉത്തരാഖണ്ഡിൽ ദളിത്‌ യുവാവിനെ അടിച്ചുകൊന്നു

Mob Attack

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 10, 2026, 12:43 AM | 1 min read

ഡെറാഡൂൺ: "മേൽജാതി'യിൽപ്പെട്ട പെൺകുട്ടിയുമായി സ‍ൗഹൃദത്തിലായതിന്റെപേരിൽ ഉത്തരാഖണ്ഡിൽ പതിനെട്ടുകാരനായ ദളിത്‌ യുവാവിനെ അടിച്ചുകൊന്നു. തെഹ്‌രി ജില്ലയിലെ ഗർവാൾ സ്വദേശി കേതൻ ലാൽ ആണ്‌ കൊല്ലപ്പെട്ടത്‌.‍


കേതനെയും സുഹൃത്തിനെയും ഞായർ പകൽ 11ന്‌ പെൺകുട്ടിയുടെ ഗ്രാമമായ ഗോൽഗ്രാഹിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ ഇവരെ മുറിയിൽ അടച്ചിട്ട്‌ ക്രൂരമായി മർദിച്ചു. തിങ്കളാഴ്ച കേതന്റെ അച്ഛനെ വിളിച്ചുവരുത്തി മകനെ കൊണ്ടുപോകാൻ പറഞ്ഞു. അവശനായ കേതൻ ലാലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അടികൊണ്ട്‌ അവശനായ കേതന്റെ സുഹൃത്ത്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home