ad
Deshabhimani

വിജയ് ഒഴിഞ്ഞ മണ്ഡലത്തിലേക്ക്; തൃച്ചി ഈസ്റ്റിൽ സ്റ്റാലിൻ മത്സരിക്കുമെന്ന് സൂചന

m k stalin 26
വെബ് ഡെസ്ക്

Published on Jun 26, 2026, 03:30 PM | 1 min read

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതായി റിപ്പോർട്ടുകൾ. മുഖ്യമന്ത്രി വിജയ് രാജിവെക്കുന്നതോടെ ഒഴിവ് വരുന്ന തൃച്ചി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെ സ്റ്റാലിൻ നിയമസഭയിലേക്ക് തിരിച്ചെത്തുമെന്നാണ് ചെന്നൈയിൽ നിന്നുള്ള രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.


ഡിഎംകെ നേതാവും തൃച്ചി വെസ്റ്റ് എം.എൽ.എയുമായ കെഎൻ നെഹ്‌റു നടത്തിയ ഒരു പരാമർശമാണ് ഈ അഭ്യൂഹങ്ങൾക്ക് കാരണം. എംകെ സ്റ്റാലിൻ എത്രയും വേഗം നിയമസഭയിലേക്ക് തിരിച്ചെത്തുമെന്നാണ് നെഹ്‌റു പരസ്യമായി പ്രതികരിച്ചത്. എന്നാൽ സ്റ്റാലിൻ ഏത് മണ്ഡലത്തിൽ നിന്നായിരിക്കും മത്സരിക്കുകയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.


ഇതിന് പിന്നാലെയാണ് തൃച്ചി ഈസ്റ്റ് മണ്ഡലത്തിന്റെ പേര് സജീവമായി ഉയർന്നുവന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിൽ കടുത്ത വാക്പോര് നടന്നിരുന്നു. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിനിടയിൽ ഉദയനിധിയെ നോക്കി 'നിന്റെ അച്ഛനെവിടെ?' എന്ന് വിജയ് പരിഹസിച്ച ചോദിച്ചതാണ് വലിയ വിവാദമായത്.


മാത്രമല്ല, സ്റ്റാലിന്റെ പ്രശസ്തമായ കൈകൊണ്ടുള്ള ആംഗ്യങ്ങൾ നിയമസഭയിൽ വിജയ് അനുകരിക്കുകയും ചെയ്തു. താൻ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തനിക്ക് കൂടുതൽ സമയം വേണമെന്ന് വിജയ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പരിഹാസത്തിന് തൊട്ടുപിന്നാലെ എംകെ സ്റ്റാലിൻ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. "താൻ ജനങ്ങളുടെ ഹൃദയങ്ങളിലാണ് ജീവിക്കുന്നത്" എന്നായിരുന്നു വിജയ്ക്കുള്ള സ്റ്റാലിന്റെ മറുപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home