ad
Deshabhimani

സുഹൃത്തുക്കൾ തമ്മിൽ കയ്യേറ്റം; ഒരാൾ കുത്തേറ്റ് മരിച്ചു

stabbed
വെബ് ഡെസ്ക്

Published on May 08, 2026, 03:34 PM | 1 min read

മുംബൈ: താനെ റെയിൽവേ സ്റ്റേഷന് സമീപം സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. 18കാരനായ വിശാൽ പടേക്കർ ആണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.


വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വിശാലിന് കുത്തേറ്റത്. തുടർന്ന് ഓടിമാറാൻ ശ്രമിച്ച വിശാൽ ഒരു വേലിയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


മെയ് 5ന് രാത്രി ക്രീക്ക് പാലത്തിന് സമീപമാണ് സംഭവം നടന്നത്. സംഘത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരാളാണ് കത്തി ഉപയോഗിച്ച് സുഹൃത്തുക്കളെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ 16കാരനായ മറ്റൊരു സുഹൃത്ത് കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ ചികിത്സയിലാണ്.


പരിക്കേറ്റ ആൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താനെ ജിആർപി (GRP) കേസെടുത്തു. അക്രമിയായ പ്രായപൂർത്തിയാകാത്ത ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home