print edition കേന്ദ്രസര്‍ക്കാരിന്റെ കടം 200 ലക്ഷം കോടിയാകും

ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ മൊത്തം കടം 200.16 ലക്ഷം കോടിയായി പെരുകുമെന്ന് ധനമന്ത്രാലയം. 2020–21ൽ 115. 71 ലക്ഷം കോടി ആഭ്യന്തരകടവും 6.15 ലക്ഷം കോടി വിദേശകടവും ഉൾപ്പടെ 121.86 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ മൊത്തം കടം.
2024–25ൽ 177.20 ലക്ഷം കോടി ആഭ്യന്തരകടവും 8.74 ലക്ഷം കോടി വിദേശകടവും ഉൾപ്പടെ കടം 185.94 ലക്ഷം കോടിയായി. 2025–26ലെ ബജറ്റ് കണക്കുകൾ പ്രകാരം കേന്ദ്രത്തിന്റെ കടം 200.16 ലക്ഷം കോടിയാകുമെന്നും രാജ്യസഭയില്‍ വി ശിവദാസൻ എംപിക്കുള്ള മറുപടിയില്‍ പറയുന്നു. 2025 ജൂൺ 30 വരെ കേന്ദ്രം 3.72 ലക്ഷം കോടി പുതിയ ആഭ്യന്തരകടവും 0.23 ലക്ഷം കോടി വിദേശകടവും എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പലിശയും വർധിച്ചു. 2020–21ൽ 6.80 ലക്ഷം കോടി പലിശ അടച്ചത് 2024–25ൽ 11.16 ലക്ഷം കോടിയായി.
വരുമാന സമാഹരണം ശക്തിപ്പെടുത്തുന്നതിന് പകരം വായ്‌പകളെ കൂടുതൽ ആശ്രയിക്കുന്ന അവസ്ഥയിലാണ് കേന്ദ്രസർക്കാരെന്ന് ഈ കണക്കുകൾ വെളിപ്പെടുത്തുന്നു.










0 comments