ad
Deshabhimani

'മൈൻഡ് യുവർ ഓൺ ബിസിനസ്'; ട്രംപിന് തുറന്ന കത്തുമായി കമൽ ഹാസൻ

trump kamalhassan
വെബ് ഡെസ്ക്

Published on Mar 07, 2026, 07:49 PM | 1 min read

ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരസ്യപ്രഖ്യാപനങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ തുറന്ന കത്തെഴുതി നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽ ഹാസൻ. ഇന്ത്യയിലെ ജനങ്ങൾ സ്വതന്ത്രവും പരമാധികാരവുമുള്ള ഒരു രാഷ്ട്രത്തിന്റെ ഭാഗമാണെന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്തരവുകൾ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ അമേരിക്ക സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.


പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ആഗോള സമാധാനത്തിന്റെ ഏക അടിത്തറയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ ജനതയ്ക്ക് സമാധാനവും സമൃദ്ധിയും നേർന്നുകൊണ്ടാണ് കമൽ ഹാസൻ തന്റെ സന്ദേശം അവസാനിപ്പിച്ചത്. ഇറാനെതിരെയുള്ള ട്രംപിന്റെ നിലപാടുകളുടെയും ആഗോള സമ്മർദ്ദ തന്ത്രങ്ങളുടെയും പശ്ചാത്തലത്തിലാണ് കമൽ ഹാസന്റെ തുറന്ന കത്ത്.


കമൽ ഹാസന്റെ പോസ്റ്റിന്റെ പൂർണ രൂപം


To

The President of the United States of America @POTUS

Dear Mr. President,

We, the people of India, belong to a free and sovereign nation. We no longer take orders from distant foreign shores.

Please mind your own business to the best of your abilities.

Mutual respect between sovereign nations is the only foundation of lasting global peace.

We wish your country and its people peace and prosperity.

Kamal Haasan - A Proud Indian Citizen

Founder, Makkal Needhi Maiam






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home