ad
Deshabhimani

രാജ്യത്ത് പാൽവിലയിൽ വർധന; പുതുക്കിയ വില പ്രഖ്യാപിച്ച് പ്രമുഖ ബ്രാന്‍ഡുകള്‍

milk

പ്രതീകാത്മക ചിത്രം | image: india today

വെബ് ഡെസ്ക്

Published on May 13, 2026, 09:57 PM | 1 min read

ന്യൂഡൽഹി : സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് രാജ്യത്ത് പാൽവിലയിൽ വർധന. പ്രമുഖ പാലുൽപ്പന്ന ബ്രാൻഡുകളായ അമുലും മദർ ഡയറിയും ഇന്ത്യയിലുടനീളം തങ്ങളുടെ പുതുക്കിയ വില പ്രഖ്യാപിച്ചു.


രണ്ട് രൂപ വീതമാണ് ഇരു കമ്പനികളും വില വർദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ മെയ് 14 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. കാലിത്തീറ്റ, പാക്കേജിങ്, മൊത്തത്തിലുള്ള ഉത്പാദനം തുടങ്ങിയ മേഖലകളിലെ കുത്തനെയുള്ള ചെലവ് വർധനയാണ് പാൽവില കൂടാൻ കാരണമായതെന്ന് ​ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ പറഞ്ഞു.


അമുലിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉത്പ്പന്നങ്ങളെയും വിലവർധനവ് ബാധിക്കും. ഡൽഹി, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ അമുൽ ഗോൾഡിന് 36 രൂപയും, താസയ്ക്ക് 30 രൂപയും, പശുവിൻ പാലിന് 31 രൂപയുമാകും. സ്ലിം എൻ വേരിയന്റിന് 27 രൂപയാണ് ഈടാക്കുക. അതേസമയം, എരുമപ്പാലിന് ലിറ്ററിന് നാല് രൂപ വർധിച്ച് 80 രൂപയായും ഉയർന്നിട്ടുണ്ട്. പാൽവില കൂടുത്തതോടെ ചായ, കാപ്പി ഉൾപ്പെടെയുള്ള അനുബന്ധ വിഭവങ്ങളുടെ വിലയും ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home