ad
Deshabhimani

print edition കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ:
വിവരങ്ങൾ കൈമാറാമെന്ന്‌ മെറ്റ

Meta.jpg
വെബ് ഡെസ്ക്

Published on Sep 16, 2026, 12:26 AM | 1 min read

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള പോസ്റ്റുകളെയും പരസ്യങ്ങളെയും കുറിച്ച്‌ ഇന്ത്യയിലെ നിയമസംവിധാന ഏജൻസികളെ അറിയിക്കാമെന്ന്‌ വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ കേന്ദ്രസർക്കാരിന്‌ ഉറപ്പുനൽകി.


അമേരിക്ക കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ മിസ്സിങ്‌ ആൻഡ്‌ എക്‌സ്‌പ്ലോയിറ്റഡ്‌ ചിൽഡ്രൻ (എൻസിഎംഇസി) എന്ന സ്ഥാപനത്തിനാണ്‌ മെറ്റ ഇതുവരെ ഇത്തരം പോസ്റ്റുകളും മറ്റും കൈമാറിയിരുന്നത്‌. എൻസിഎംഇസി വഴിയാണ്‌ വിവിധ രാജ്യങ്ങളിലെ ഏജൻസികൾക്ക്‌ വിവരം ലഭിച്ചിരുന്നത്‌.


കുട്ടികളുടെ ലൈംഗിക ചൂഷണം ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടതായി ബിബിസി ഐ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്‌ ചെയ്‌തതോടെയാണ്‌ വിഷയത്തിൽ ഇടപെടാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്‌. നിർമിതബുദ്ധിയിലൂടെ സൃഷ്ടിച്ച ചിത്രങ്ങളും മറ്റും ഉൾക്കൊള്ളുന്ന 332 പരസ്യങ്ങൾ ബിബിസി പുറത്തുകൊണ്ടുവന്നു. ഇതിൽ 84 പരസ്യങ്ങൾ ഇന്ത്യയിലാണ്‌ പ്രസിദ്ധപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home