വിരുന്നിന്റെ മെനുവിൽ ഇന്ത്യ ആക്രമിച്ച പാകിസ്ഥാൻ നഗരങ്ങൾ; പരിഹാസവുമായി വ്യോമസേന

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ വാർഷികാഘോഷപരിപാടിയുടെ വിരുന്നിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ആക്രമിച്ച് തകർത്ത പാകിസ്ഥാൻ നഗരങ്ങളുടെ പേരുൾപ്പെടുത്തിയ മെനു.
വ്യോമസേനയുടെ 93-ാമത് വാർഷികാഘോഷത്തിന്റെ വിരുന്നിലാണ് ഭക്ഷണത്തിന് പാകിസ്താനി നഗരങ്ങളുടെ പേരിട്ടുള്ള പരിഹാസം. പാക്ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നീക്കങ്ങളിൽ തകർത്ത പാക് വ്യോമതാവളങ്ങളുടെയും നഗരങ്ങളുടെയും പേരാണ് മെനുവില് ഭക്ഷണത്തിലുള്ളത്.
റാവൽപിണ്ടി ചിക്കൻ ടിക്ക മസാല, റഫീഖി റാരാ മട്ടൺ, ഭോലേരി പനീർ മേത്തി മസാല, സക്കൂർ ഷാം സവേര കോഫ്ത, സർഗോദ ദാൽ മഖ്‌നി, ജേക്കബാബാദ് മേവ പുലാവ്, ബഹാവൽപൂർ നാൻ എന്നിങ്ങനെയാണ് വിഭവങ്ങളുടെ പേര്.
ഭക്ഷണശേഷമുള്ള മധുരവിഭവങ്ങൾക്കും ഇത്തരത്തിലാണ് പേര് നൽകിയിരിക്കുന്നത്. ബലാക്കോട്ട് ടിറാമിസു, മുസാഫറാബാദ് കുൽഫി ഫലൂദ, മുരിദ്‌കെ മീഠാ പാൻ എന്നിവയാണ് മെനുവില് ഡെസേർട്ടുകൾ. സോഷ്യൽ മീഡിയയിൽ നിരവധിപേരാണ് വ്യോമസേനയുടെ ഈ പരിഹാസനീക്കത്തെ പിന്തുണച്ച് പ്രതികരിച്ചിരിക്കുന്നത്.











0 comments