മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാം: ബെൽജിയം സുപ്രീംകോടതി

ബ്രസ്സൽസ്: പഞ്ചാബ് നാഷണൽ ബാങ്കിൽ ശതകോടികളുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുന്നത് ചോദ്യം ചെയ്തുള്ള അപ്പീൽ ബെൽജിയം സുപ്രീംകോടതി തള്ളി. ഇന്ത്യയുടെ അപേക്ഷ ശരിവച്ച ബെൽജിയൻ നഗരമായ ആന്റ്‌വെർപ്പിലെ കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് ചോക്സി ബെൽജിയം സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടെ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തടസം നീങ്ങി.
2025 ഏപ്രിൽ 11 ന് ആന്റ്‌വെർപ്പ് പൊലീസ് മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. അന്ന് മുതൽ തടവിലാണ് ചോക്‌സി. ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഒന്നിലധികം ജാമ്യാപേക്ഷകൾ ചോക്സി കോടതിയിൽ സമർപ്പിച്ചെങ്കിലും അതെല്ലാം തള്ളി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ, അഴിമതി എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ഇന്ത്യയിൽ ചോക്‌സിക്കെതിരെ ചുമത്തിയത്.










0 comments