Deshabhimani

ഭർത്താവിനെ കൊന്ന് പാമ്പുകടിയാക്കി മാറ്റാൻ ശ്രമം; ഭാര്യയ്ക്കും ആൺസുഹൃത്തിനും വധശിക്ഷ

wife killed husband

ഉത്തർപ്രദേശിലെ മീററ്റിലാണ് രവിത എന്ന സ്ത്രീയ്ക്കും ആൺസുഹൃത്ത് അമർദീപിനും കോടതി വധശിക്ഷ വിധിച്ചത്

വെബ് ഡെസ്ക്

Published on Oct 16, 2026, 05:29 PM | 1 min read

മീററ്റ്: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മരണം പാമ്പുകടിയേറ്റാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യയ്ക്കും ആൺസുഹൃത്തിനും വധശിക്ഷ. ഉത്തർപ്രദേശിലെ മീററ്റിലാണ് രവിത എന്ന സ്ത്രീയ്ക്കും ആൺസുഹൃത്ത് അമർദീപിനും കോടതി വധശിക്ഷ വിധിച്ചത്. യുവതിയുടെ ഭർത്താവായ അമിത് കശ്യപിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പാമ്പിനെ ഉപയോഗിച്ച് കൊലപാതകം മറച്ചുവയ്ക്കാനായിരുന്നു പ്രതികളുടെ ശ്രമം.


കൊലപാതകത്തിന് ശേഷം പാമ്പിനെ മൃതദേഹത്തിലേക്ക് എറിഞ്ഞ് പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി. എന്നാൽ പാമ്പിന്റെ പല്ലുകൾ നീക്കം ചെയ്തിരുന്നതായും പാമ്പിന് വിഷമില്ലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിയായ രവിതയ്ക്കും കൊല്ലപ്പെട്ട അമിത് കശ്യപിനും മൂന്ന് കുട്ടികളുണ്ട്. കുട്ടികളുടെ സംരക്ഷണച്ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറുമെന്ന് വിധി പ്രസ്താവിക്കവെ ജഡ്ജി അറിയിച്ചു.



മീററ്റിൽ ഒരാഴ്ചയ്ക്കിടെ സമാനമായ കേസിൽ വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ ദമ്പതികളാണ് രവിതയും അമർദീപും. നേരത്തേ സൗരഭ് രാജ്പുത്ത് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ മുസ്‌കാൻ റസ്‌തോഗിക്കും ആൺസുഹൃത്ത് സാഹിൽ ശുക്ലയ്ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.


സൗരഭിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് നീല വ്യാവസായിക ഡ്രമ്മിനുള്ളിൽ കോൺക്രീറ്റും മണലും ഉപയോഗിച്ച് ഒളിപ്പിച്ചുവെന്നായിരുന്നു കേസ്. ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വ്യാപകമായ ഭീതി സൃഷ്ടിക്കുന്നതാണെന്ന് അന്ന് കോടതി നിരീക്ഷിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home