11 സെക്കൻഡ്, 3 വെടിയുണ്ടകൾ; സുഹൃത്തിനെ വെടിവെച്ച് കൊന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

മീററ്റ്: സുഹൃത്തിനെ ക്രൂരമായി വെടിവച്ച് കൊലപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആണ് സംഭവം. ആദില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വെറും 11 സെക്കന്‍ഡിനുള്ളില്‍ നെഞ്ചില്‍ മൂന്ന് തവണ വെടിയേറ്റാണ് ആദില്‍ കൊല്ലപ്പെട്ടത്. വെടി വച്ചതിനു ശേഷം കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പുറത്തുവന്ന ഞെട്ടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ബുധനാഴ്ച ആയിരുന്നു സംഭവം. വീഡിയോയില്‍, അക്രമിസംഘത്തിലെ ഒരാള്‍ “മതി, നിര്‍ത്തൂ” എന്ന് പറയുന്നത് കേള്‍ക്കാം, അതിനുശേഷം പ്രതികള്‍ മോട്ടോര്‍സൈക്കിളില്‍ രക്ഷപ്പെടുന്നതും കാണാം. ഒരു ട്യൂബ് വെല്ലിന് സമീപത്തുനിന്നാണ് ആദിലിന്റെ മൃതദേഹം പിന്നീട് കണ്ടെത്തിയത്. വീഡിയോയിലുള്ള വ്യക്തി ആദില്‍ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെടിയേല്‍ക്കുന്നതിന് മുന്‍പ് ആദില്‍ അബോധാവസ്ഥയിലായിരുന്നോ, അതോ കൊലപാതകത്തിന് ശേഷമാണോ വീഡിയോ ചിത്രീകരിച്ചത് എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ആദിലിന്റെ കുടുംബം നൽകിയ കേസിൽ ആറ് പ്രതികളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പോലീസിനെ പരസ്യമായി വെല്ലുവിളിക്കാന്‍ ശ്രമിക്കുന്ന സംഘടിത കുറ്റവാളി സംഘങ്ങള്‍ ഇതിന് പിന്നിൽ ഉണ്ടാകാമെന്നും പൊലീസ് കരുതുന്നു.










0 comments